BASIC SCIENCE - BIOLOGY
SAMPLE
QUESTIONS
1.പകർച്ച രീതി പരിശോധിച്ച് കൂട്ടത്തിൽ പെടാത്തത് കണ്ടെത്തി എഴുതുക
a) എലിപ്പനി
b) ടൈഫോയ്ഡ്
c) കോളറ
d) ചിക്കൻപോക്സ്
2.കൊതുകുകൾ വഴി മാത്രം
പകരുന്ന രോഗം ഏത്
a) ഡെങ്കിപ്പനി
b) പ്രമേഹം
c) ടൈഫോയ്ഡ്
d) മീസിൽസ്
3.ചുവടെ നൽകിയിരിക്കുന്നവയിൽ
വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങൾ ഏതെല്ലാം
a) നിപ്പ, എലിപ്പനി
b) ഡെങ്കിപ്പനി, കോളറ
c) ചിക്കൻപോക്സ്, നിപ്പ
d) ഡെങ്കിപ്പനി, മലമ്പനി
4. ബാക്ടീരിയ മൂലമുണ്ടാകുന്ന
രോഗങ്ങളിൽ ഉൾപ്പെടാത്തത്
a) ജലദോഷം
b) ക്ഷയം
c) എലിപ്പനി
d) കുഷ്ഠം
5.ഡിഫ്തീരിയ രോഗത്തിന്
കാരണമായ ബാക്ടീരിയ
a) ലെപ്റ്റോസ്പൈറ
b) സ്ട്രെപ്റ്റോകോക്കസ്
c) കോറിനീ ബാക്ടീരിയ
d) യെഴ്സീനിയ
6.താഴെ തന്നിരിക്കുന്നവയിൽ
സാംക്രമിക രോഗം അല്ലാത്തത് ഏത്
a) മലമ്പനി
b) ക്യാൻസർ
c) മഞ്ഞപ്പിത്തം
d) ടൈഫോയ്ഡ്
7. മറ്റൊരു ജീവ കോശത്തിനുള്ളിൽ
മാത്രം ജീവൽ പ്രവർത്തനങ്ങൾ പ്രകടിപ്പിക്കുന്ന
രോഗകാരി
a) ഫംഗസ്
b) വൈറസ്
c) ബാക്ടീരിയ
d) മൈക്കോപ്ലാസ്മ
8. എബോള എന്ന രോഗത്തിന്
കാരണമായ രോഗകാരി
a) ബാക്ടീരിയ
b) വൈറസ്
c) ഫംഗസ്
d) വിരകൾ
9. വയറിളക്ക രോഗങ്ങൾക്ക്
കാരണമായ ബാക്ടീരിയ
a) ലെപ്റ്റോസ്പൈറ
b) സ്ട്രെപ്റ്റോകോക്കസ്
c) കോറിനി ബാക്ടീരിയ
d) ഇ കോളൈ
10. താഴെ തന്നിരിക്കുന്നവയിൽ നിന്നും ബാക്ടീരിയ ഉണ്ടാക്കുന്ന
രോഗങ്ങളുടെ കൂട്ടത്തെ കണ്ടെത്തുക
a) ജലദോഷം, കോളറ, ക്ഷയം
b) മന്ത്, മലമ്പനി, ഡെങ്കിപ്പനി
c) ക്ഷയം, കോളറ, ഡിഫ്തീരിയ
d) ടൈഫോയ്ഡ്, ചിക്കുൻഗുനിയ, മന്ത്
11. ചുവടെ കൊടുത്തവയിൽ MMR വാക്സിൻ കുത്തിവെപ്പ് എടുക്കുന്നത് ഏതൊക്കെ
രോഗങ്ങൾ തടയാൻ ആണ്
a) ഡിഫ്തീരിയ, വില്ലൻചുമ, ടെറ്റനസ്
b) ക്ഷയം, മീസിൽസ്, പോളിയോ
c) അഞ്ചാംപനി, മുണ്ടിനീര്, റൂബെല്ല
d) ടെറ്റനസ്,
കുഷ്ഠം, പോളിയോ
12. കോളറ രോഗത്തിന്
കാരണമാകുന്ന സൂക്ഷ്മജീവി ഏത് വിഭാഗത്തിൽ പെടുന്നു
a) വൈറസ്
b) ഫംഗസ്
c) ബാക്ടീരിയ
d) യീസ്റ്റ്
13. കുടിവെള്ളത്തിലൂടെ
പകരുന്ന ഒരു രോഗം
a) ചിക്കുൻഗുനിയ
b) ഡെങ്കിപ്പനി
c) മഞ്ഞപ്പിത്തം
d) മലേറിയ
14. ഏഴ് മാരക രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധകുത്തിവെപ്പ് സംവിധാനം
a) മിഷൻ ഇന്ദ്രധനുഷ്
b) മിഷൻ പൾസ് പോളിയോ
c) ഡി പി ടി വാക്സിൻ
d) റൂബല്ല വാക്സിൻ
15. ചുവടെ കൊടുത്തവയിൽ
കൊതുക് പരത്താത്ത രോഗം
a) ഡെങ്കിപ്പനി
b) ചിക്കുൻഗുനിയ
c) മലമ്പനി
d) എലിപനി
16. ലോക ആരോഗ്യ ദിനം
a) ജൂൺ 5
b) ജൂലൈ 11
c) ഫെബ്രുവരി 28
d) ഏപ്രിൽ 7
17. സ്റ്റെതസ്കോപ്പ്
ആദ്യമായി നിർമ്മിച്ചത് ആര്
a) കാൾ ലാൻഡ് സ്റ്റൈനർ
b) ക്രിസ്ത്യൻ ബർണാഡ്
c) അലക്സാണ്ടർ ഫ്ലെമിങ്
d) റെനെ ലനക്ക്
18. പല്ലുകൾക്കിടയിൽ ആഹാര അവശിഷ്ടങ്ങൾ പറ്റിപ്പിടിച്ചിരുന്നാൽ ബാക്ടീരിയകൾ
ഉൽപാദിപ്പിക്കുന്ന ദോഷകരമായ രാസഘടകം ആണ്
a) ഹൈഡ്രോക്ലോറിക് ആസിഡ്
b) ലാക്റ്റിക് ആസിഡ്
c) ഈഥൈൽ ആൽക്കഹോൾ
d) കാർബൺ ഡൈ ഓക്സൈഡ്
19. കൂട്ടത്തിൽ പെടാത്തത്
ഏത്
a) ടൈഫോയ്ഡ്
b) കോളറ
c) ചിക്കുൻഗുനിയ
d) മഞ്ഞപ്പിത്തം
20. Pentavalent ഉപയോഗിച്ച് വാക്സിൻ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയാത്ത
രോഗം
a) വില്ലൻ ചുമ
b) ഡിഫ്തീരിയ
c) മുണ്ടിനീര്
d) ടെറ്റനസ്
No comments:
Post a Comment