Monday, August 3, 2020

SCERT Text Based|Model Questions|Part-I|Basic Science|Kerala PSC Exam|K TET Exam

SCERT TEXT BOOK BASED MODEL QUESTIONS - PART-I

BASIC SCIENCE (FOR KERALA PSC AND K-TET EXAMS)

 

1. കായിക പ്രജനനവുമായി ബന്ധമില്ലാത്തത് ഏത്?

a)      വിത്തിൽ നിന്ന് പുതിയ സസ്യം

b)      ഇലയിൽ നിന്നും പുതിയ സസ്യം

c)      വേരിൽ നിന്നും പുതിയ സസ്യം 

d)     തണ്ടിൽ നിന്നും പുതിയ സസ്യം

 

2. സമതല ദർപ്പണത്തിൽ പ്രതിബിംബത്തിൻറെ സവിശേഷതകൾ കൊടുത്തിരിക്കുന്നു. ശരിയായ പ്രസ്താവന ഏത്.

a)      വസ്തുവിൻറെ വലുപ്പം തന്നെയായിരിക്കും

b)      വസ്തുവും ദർപ്പണവും തമ്മിലും പ്രതിബിംബവും ദർപ്പണവും തമ്മിലുള്ള അകലം തുല്യമാണ്

c)      പ്രതിബിംബത്തിന് പാർശ്വിക വിപര്യയം സംഭവിക്കുന്നു

d)     ഇവയെല്ലാം

 

3. വാഹനങ്ങളുടെ ബ്രേക്ക് ഇൻഡിക്കേറ്റർ ആയി ചുവപ്പ് ലൈറ്റ് ഉപയോഗിക്കുന്നു. കാരണം

a)      വിസരണം കൂടുതൽ

b)      വിസരണം ഇല്ല

c)      വിസരണം കുറവ്

d)     ഇവയൊന്നുമല്ല

 

4. മാർബിൾ തറയിൽ മോര് വീണപ്പോൾ അവിടെ നിറ വ്യത്യാസം ഉള്ളതായി കാണപ്പെട്ടു. കാരണം

a)      മോര് കാർബണേറ്റ് മായി പ്രവർത്തിച്ച് ഹൈഡ്രജൻ ഉണ്ടാകുന്നു

b)      കാർബണേറ്റുകൾ ഉം ആയി പ്രവർത്തിച്ച് കാർബൺഡയോക്സൈഡ് ഉണ്ടാകുന്നു

c)      കാർബണേറ്റുകൾ ഉം ആയി പ്രവർത്തിച്ച് ഓക്സിജൻ ഉണ്ടാകുന്നു

d)     ഇവയൊന്നുമല്ല

 

5. നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് അപ്പക്കാരവും തമ്മിൽ പ്രവർത്തിച്ചപ്പോൾ ഉണ്ടായ വാതകവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്.

a)      തീനാളം ശബ്ദത്തോടെ കത്തുന്നു

b)      തീ കെടുത്താൻ സഹായിക്കുന്നു

c)      പ്രകാശസംശ്ലേഷണ പ്രക്രിയയിൽ പുറത്തു വിടുന്ന വാതകം

d)     അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം

 

6. ഹൈഡ്രജൻ എന്ന വാക്കിൻറെ അർത്ഥം

a)      ജലം വിഘടിപ്പിക്കുന്നത്

b)      ജലത്തിൽ നിന്നും ഉല്പാദിപ്പിക്കുന്നത്

c)      ജലം ഉൽപ്പാദിപ്പിക്കുന്നത്

d)     നീലനിറത്തിലുള്ള വാതകം

 

7. ദന്തഡോക്ടർ പരിശോധനാ വേളയിൽ ഉപയോഗിക്കുന്ന ദർപ്പണം

a)      കോൺവെക്സ് ദർപ്പണം

b)      കോൺകേവ് ദർപ്പണം

c)      സമതല ദർപ്പണം

d)     ബൈ കോൺകേവ് ദർപ്പണം

 

8. ആമാശയത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ആസിഡ്

a)      കാർബോണിക് ആസിഡ്

b)      ഹൈഡ്രോക്ലോറിക് ആസിഡ്

c)      പിത്തരസം

d)     ഇതൊന്നുമല്ല

 

9. മാജിക്കുകാരൻ ഒരു പ്രതലത്തിൽ തൂവാല കൊണ്ട് തുടച്ചപ്പോൾ ചുവന്ന അക്ഷരങ്ങൾ തെളിഞ്ഞു. വസ്തുക്കൾ ഏതെല്ലാം.

a)      വിനാഗിരി, മഞ്ഞൾ

b)      ചുണ്ണാമ്പു വെള്ളം, ഫിനോഫ്തലിൻ

c)      സോപ്പ്, ചെമ്പരത്തി നീര്

d)     മീഥൈൽ ഓറഞ്ച്, sulphuric ആസിഡ്

 

10. അസിഡിറ്റി മൂലം വിഷമിക്കുന്ന ഒരാൾക്ക് താഴെപ്പറയുന്ന ഏത് പാനീയം ഉപയോഗിച്ചാൽ ആശ്വാസം ലഭിക്കും

a)      നാരങ്ങാവെള്ളം 

b)      മോരുവെള്ളം 

c)      തണ്ണിമത്തൻ ജ്യൂസ്

d)     ഓറഞ്ച് ജ്യൂസ് 

 

11. വൃക്കകളുടെ പ്രവർത്തനം മൂലം രക്തത്തിൽ നിന്ന് അരിച്ചു മാറ്റുന്ന മാലിന്യം 

a)      സോഡിയം ഹൈഡ്രോക്സൈഡ്

b)      യൂറിയ

c)      ഗ്ലൂക്കോസ്

d)     ലവണങ്ങൾ

 

12. ആന്തര പരാദത്തിൽ ഉൾപ്പെടുന്നത്

a)      പേൻ 

b)      വിര 

c)      മൂട്ട 

d)     കൊതുക്

 

13. കൂട്ടത്തിൽ പെടാത്തത് ഏത്

a)      വീനസ് ഫ്ലൈ ട്രാപ്പ് 

b)      മൂടില്ലാത്താളി 

c)      സൺ ഡ്യൂ ചെടി

d)     പിച്ചർ ചെടി

 

14. പല്ലിൻറെ ഇനാമലിന് നാശം വരുത്തുന്ന ആസിഡ്

a)      നൈട്രിക് ആസിഡ്

b)      ലാക്റ്റിക് ആസിഡ് 

c)      സൾഫ്യൂരിക് ആസിഡ് 

d)     അസറ്റിക് ആസിഡ്

 

15. സസ്യഭുക്കുകൾക്ക് ആവശ്യമില്ലാത്ത പല്ല്

a)      ചർവണകം 

b)      അഗ്രചർവണകം 

c)      ഉളി പല്ല് 

d)     കോമ്പല്ല്


No comments:

Post a Comment